പത്തനംതിട്ട. സമരാഗ്നി അണയാതെ കോൺഗ്രസ് ‘. മുൻകൂട്ടി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കി കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും , വിവാദം സംബന്ധിച്ച ചോദ്യങ്ങളോട് കെ സുധാകരൻ പ്രതികരിക്കാതിരുന്നപ്പോൾ രോഷാകുലനാകുകയായിരുന്നു പ്രതിപക്ഷ നേതാവ്. അതേസമയം കെ സുധാകരന്റെ വാർത്താസമ്മേളനത്തിലെ അസഭ്യ പരാമർശത്തെ പരിഹസിച്ച് കെ മുരളീധരൻ എംപിയും രംഗത്ത് എത്തി .
സമരാഗ്നി ജാഥയുടെ ഭാഗമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി വാർത്താ സമ്മേളനം നടത്തുമെന്നായിരുന്നു പത്തനംതിട്ട ഡിസിസിയുടെ ഭാഗത്തുനിന്നും വന്ന അറിയിപ്പ്. ഇതിനായി പ്രത്യേക വേദിയും അവർ സജ്ജീകരിച്ചു. രാവിലെ യോട് കൂടിയാണ് വാർത്താ സമ്മേളനം ഉണ്ടാകില്ലെന്ന് അറിയിപ്പ് വന്നത് -അനു ആരോഗ്യ മൂലം എത്താൻ കഴിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ ”.
വിവാദങ്ങളിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് കെപിസിസി പ്രസിഡണ്ട് ഒന്നും മിണ്ടിയില്ല. എന്നാൽ രോഷാകുലനായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ’
സംയുക്ത വാർത്താ സമ്മേളനം നടത്തിയെങ്കിലും ഇരുവരും ഒന്നിച്ചു തന്നെയാണ് ജനകീയ ചർച്ച സദസിന്റെ വേദിയിലെത്തിയത് .അതേസമയം അസഭ്യ വിവാദത്തിൽ പരിഹാസ രൂപേണയാണ് ആയിരുന്നു കെ മുരളീധരൻ എംപിയുടെ പ്രതികരണം.