ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റിവെച്ചു

Advertisement

തിരുവനന്തപുരം.ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് മാറ്റിവെച്ചത്.ചില അവിചാരിതമായ കാരണങ്ങൾ കൊണ്ട് പരീക്ഷ മാറ്റിയെന്നാണ് ബോർഡ് അറിയിപ്പ്. മാറ്റിവെച്ച കെമിസ്ട്രി പരീക്ഷ മാർച്ച് 21ന് നടത്താനാണ് നിലവിലെ തീരുമാനം.പരീക്ഷ മാറ്റി വച്ചതിന്റെ വ്യക്തമായ കാരണം ബോർഡ് വ്യക്തമാക്കിയിട്ടില്ല.കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്