കൊച്ചി. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന ഹർജിയിൽ നാളെ വീണ്ടും വാദം തുടരും. ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
മാനസിക ആരോഗ്യനില പരിശോധിച്ച റിപ്പോർട്ട് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നൽകാൻ നിർദേശം.
കേസിൽ നല്ല വിധി പ്രതീക്ഷിക്കുന്നു എന്നൊക്കെ കെ കെ രമ
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കെ കെ രമ്യയും നൽകിയ ഹർജിന്മേൽ വാദം കേൾക്കാനായി 12 പ്രതികളും കോടതിയിൽ എത്തി . 11 പേർ നേരിട്ടും കേസിലെ പ്രതിയായ ജ്യോതി ബാബു ഓൺലൈനായി ആയുമാണ് ഹാജരായത്. ജ്യോതി ബാബുവിന് ആരോഗ്യപ്രശ്നം ഉണ്ടെന്നും ഡയാലിസിസ് നടത്തേണ്ടതിനാലാണ് നേരിട്ട് എത്തിക്കാത്തത് എന്നും ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു. വധശിക്ഷ വിധിക്കാതിരിക്കാൻ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. നിരപരാധി ആണെന്നും കേസിൽ ഇളവ് അനുവദിക്കണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് വീട്ടിൽ മറ്റ് ആരുമില്ലെന്ന് ഒന്നാം പ്രതി എം സി അനൂപ് കോടതിയിൽ പറഞ്ഞു. നിരപരാധിയാണെന്ന് കൊടി സുനിയും പറഞ്ഞു.
വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളൂ എന്ന് കിർമാണി മനോജ് കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ജോതിബാബുവും ആവശ്യപ്പെട്ടു. പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി കെ കെ രമ പ്രതികരിച്ചു
പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്ക് കൈമാറിയിരുന്നു. കേസിൽ നാളെ വീണ്ടും വാദം തുടരും