ആരാണാ മലയാളി, മോദി നാളെ പറയും

Advertisement

തിരുവനന്തപുരം.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ മലയാളിയും. നിലവിൽ പരിശീലനം തുടരുന്ന നാല് ബഹിരാകാശ യാത്രികരിലാണ് ഒരു മലയാളി ഉള്ളത്. സഞ്ചാരികയുടെ പേര് വിവരങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ പ്രഖ്യാപിക്കും.

തിരുവനന്തപുരത്ത് വെച്ചാകും പ്രഖ്യാപനം. സഞ്ചാരികളെ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് തിരിച്ചു കൊണ്ടുവരുന്ന ദൗത്യം 2025 വിക്ഷേപിക്കാനാണ് ISRO ലക്ഷ്യമിടുന്നത്. മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കലാണ് ദൗത്യത്തിന്റെ ലക്‌ഷ്യം.