കിഫ്ബി മസാല ബോണ്ട് കേസിൽ ഉദ്യോഗസ്ഥർ ഇന്ന് ഇ ഡിക്ക്  മുന്നിൽ ഹാജരാകും

Advertisement

കൊച്ചി. കിഫ്ബി മസാല ബോണ്ട് കേസിൽ ഉദ്യോഗസ്ഥർ ഇന്ന് ഇ ഡിക്ക്  മുന്നിൽ ഹാജരാകും.ഡി.ജി.എം ഫിനാൻസ് അജോഷ് കൃഷ്ണകുമാറും മാനേജർമാരുമാണ് ചോദ്യംചെയ്യലിന് ഹാജരാവുക. ഇരുവരും കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് എത്തുക. സി.ഇ.ഒ കെ.എം എബ്രഹാം നിലവിൽ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. മസാല ബോണ്ട് വഴി വിദേശത്തുനിന്ന് പണം സ്വീകരിച്ചതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ട് എന്നാണ് ഇഡിയുടെ ആരോപണം.കേസിൽ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിന് അഞ്ചുതവണ ഈ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇ ഡി യുടെ സമൻസ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക് ഹാജർ ആയിരുന്നില്ല.

Advertisement