പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നഗരം കനത്ത പോലീസ് സുരക്ഷയിൽ. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗര പരിധിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏര്യയിൽ രാവിലെ പത്തോടെ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. തുടർന്ന് 12 മണിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻഡിഎ നേതാക്കൾ തുടങ്ങി വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിൽ എത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിന് എത്തും. അരലക്ഷം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.റെയിൽവേ വികസനം സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്താൻ സാധ്യതയുണ്ട്.
പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലറും ബിജെപിയുമായുള്ള ലയന പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും.

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് നഗരം കനത്ത പോലീസ് സുരക്ഷയിലാണ്.രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുസമ്മേളനത്തിനുശേഷം ഉച്ചയ്ക്ക് 1.20 ഓടെ പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് യാത്രതിരിക്കും. നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന്
ഹെലികോപ്റ്ററിൽ തിരുവനന്തപുരം വ്യോമസേന ടെക്നിക്കൽ ഏര്യയിൽ തിരിച്ചെത്തന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും

Advertisement