വീട്ടുമുറ്റത്ത് വച്ചിരുന്ന വാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചു

Advertisement

ആലപ്പുഴ. തോട്ടപ്പള്ളിയിൽ വിട്ടുമുറ്റത്ത് വച്ചിരുന്ന വാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചു.
തോട്ടപ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു ദാസിന്റെ വാഹനമാണ് കത്തിച്ചത്. സേനയിൽ നിന്ന് വിരമിച്ച സൈനികനാണ് വിഷ്ണുദാസ്. ഇന്നലെ രാത്രി രണ്ടരയോട് കൂടിയായിരുന്നു സംഭവം. ആ സമയം വീട്ടിൽ വിഷ്ണു ദാസും ഭാര്യയും കുഞ്ഞും അമ്മയും ആയിരുന്നു ഉണ്ടായിരുന്നത്. രാത്രി വീടിനു പുറത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട കുടുംബം പുറത്തിറങ്ങി നോക്കിയപ്പോൾ വാഹനം പൂർണമായും തീ പടർന്ന നിലയിൽ ആയിരുന്നു.
കഴിഞ്ഞ ദിവസം പുന്തല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കവും അടിപിടിയും നടന്നിരുന്നു.
ഇതിൽ ഒരു വിഭാഗത്തിൽ പെട്ടവർ വിഷ്ണു ദാസിന്റെ അയൽവാസികളും സുഹൃത്തുക്കളുമാണ്. ക്ഷേത്രത്തിൽ നടന്ന അടിപിടിയുടെ പ്രതികാരം ആവണം ഇതിനുപിന്നിൽ എന്ന് സംശയിക്കുന്നു.
ക്ഷേത്രത്തിൽ നടന്ന അടിപിടിയിലോ തർക്കത്തിലോ വിഷ്ണുദാസ് ഉൾപ്പെട്ടിരുന്നില്ല.
വീടിന്റെ പോർച്ചിൽ വെച്ചിരുന്ന വാഹനം ഇറക്കി മുറ്റത്ത് വെച്ച് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
സംഭവത്തിൽ അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.