അട്ടപ്പാടിയില്‍ രോഗിയെ മുളയില്‍ ചുമന്ന സംഭവം വ്യാജം, വികെ ശ്രീകണ്ഠന്‍ എംപി

Advertisement

പാലക്കാട്. അട്ടപ്പാടിയില്‍ റോഡ് സൗകര്യം ഇല്ലാത്തതിനാൽ രോഗിയെ മുളയില്‍ ചുമന്ന സംഭവം വ്യാജമായി നിർമ്മിച്ചതെന്ന് വികെ ശ്രീകണ്ഠന്‍ എംപി.തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിക്കാര്‍ ചേര്‍ന്നുണ്ടാക്കിയ സംഭവമാണിത്.പ്രേമനൈരാശ്യം മൂലം വീട്ടിലിരിക്കുകയായിരുന്ന യുവാവിനെ വെറുതേ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് എംപി പറഞ്ഞു.ഊരിലേക്ക് വഴിയുണ്ടെന്നും 400 മീറ്റർ പണി മാത്രമാണ് പൂർത്തിയാകാനുള്ളത് എന്നുമാണ് എംപി പറയുന്നത്


ആംബുലൻസ് ഊരിലെത്താത്തതിനാൽ മുളയിൽ ചുമന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ച സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.പുതുർ മേലെ ഭൂതയാറിലെ മരുതൻ ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചത്.എന്നാൽ സംഭവം ബിജെപിക്കാർ വ്യാജമായി നിർമ്മിച്ചെടുത്തതാണെന്നാണ് വികെ ശ്രീകണ്ഠൻ എംപി പറയുന്നത്,യുവാവിന് പ്രണയ നൈരശ്യം ആയിരുന്നു,ആശുപത്രിയിൽ എത്തിച്ചപ്പോൾ രോഗം ഒന്നും ഇല്ലെന്ന് മനസിലായതാണ് m

ഊരിലേക്ക് റോഡ് സൗകര്യമുണ്ടെന്നും പ്രളയകാലത്ത് പണി നിന്നുപോയതാണെന്നും വളരെ കുറച്ച് ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും എംപി പറഞ്ഞു.സതീഷിനുണ്ടായ ദുരവസ്ഥ എംപിയുടെ കെടുകാര്യസ്ഥത മൂലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു