സമരാഗ്നി പുതിയ അനുഭവമെന്ന് കെ സുധാകരൻ,സി പിഎം – ബി ജെ പി അന്തർധാരയാണ് സംസ്ഥാനത്തെന്ന് വി ഡി സതീശൻ

Advertisement

കൊല്ലം.സമരാഗ്നി പുതിയ അനുഭവമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ.
സി പി ഐ എം – ബി ജെ പി അന്തർധാരയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നൽകും.

സമരാഗ്ന്നി പുതിയ അനുഭവമെന്ന ആമുഖത്തോടെയായിരുന്നു കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ വാർത്ത സമ്മേളനത്തിൻ്റെ തുടക്കം. പരിപാടിയിൽ നേതൃത്വത്തിന് പരിപൂർണ്ണ തൃപ്തിയുണ്ടെന്നും കെ സുധാകരൻ

സിപിഐ എം – ബിജെപി അന്തർധാര സജീവമെന്നും കേസുകളിൽ ഇരുകൂട്ടരും ഒത്തുതീർപ്പ് നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖാമുഖം പരിപാടിയിൽ
എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ മാത്രം മുഖ്യമന്ത്രി കേൾക്കുന്നതെന്നും വി ഡി സതീശൻ.

നാളെ മുതൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
സമരാഗ്നിയുടെ കൊല്ലം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.