കൊല്ലം. സിഎംആർഎൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രി നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന മാത്യു കുഴൽ നാടൻ്റെ ആരോപണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.
ആരോപണം ഗൗരവമുള്ളതെന്നും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ പി സി സി സിഡൻറ് കെ സുധാകരൻ. കേസുകളിൽ സി പി ഐ എം – ബി ജെ പി ഒത്തുതീർപ്പ് നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം കോൺഗ്രസ് നേതൃത്വവും ഏറ്റെടുക്കുകയാണ്. കുഴൽനാടന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള ആരോപണത്തിൽ കൃത്യമായ തെളിവ് മാത്യു കുഴൽ നാടൻ്റെ പക്കലുണ്ടെന്ന് കെ സുധാകരൻ.
-സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.സിപിഐഎം – ബിജെപി അന്തർധാര സജീവമെന്നും
കേസുകളിൽ ഇരുകൂട്ടരും ഒത്തുതീർപ്പ് നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.
എസ് എഫ് ഐ ഒ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരില്ല.
സി ബി ഐ അന്വേഷണം തന്നെ വേണമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്. വരും ദിവസങ്ങൾ മാത്യു കുഴൽ നാടൻ്റെ ആരോപണം കൂടുതൽ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം.