മലയാള സിനിമകളുടെ റിലീസ് തടസ്സപ്പെടുത്തുമെന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞ് സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. റിലീസ് തടസപ്പെടുത്തിയല്ല സമരം നടത്തേണ്ടതെന്ന ഇതര സിനിമാസംഘടനകളുടെയും ഫിയോക്കിന്റെ ഉള്ളിലെയും തന്നെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് തീരുമാനം. നിര്‍മാതാക്കളും വിതരണക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഫിയോക് ചെയര്‍മാന്‍ ദിലീപ് അറിയിച്ചു. എന്നാല്‍ ഫിയോക്കുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.