ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിനഞ്ചു സീറ്റുകളിലേക്കുമുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Advertisement

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിനഞ്ചു സീറ്റുകളിലേക്കുമുള്ള സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനും,
കെ.കെ ശൈലജ വടകരയിലും മത്സരിക്കും.മൂന്ന് ജില്ലാ സെക്രട്ടറിമാരും,രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എം.എൽ.എമാരും സ്ഥാനാർത്ഥി
പട്ടികയിലുണ്ട്.എല്ലാവരും പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക.
തിരുവനന്തപുരത്തും,കണ്ണൂരും,കാസർകോടും താത്കാലിക ജില്ലാസെക്രട്ടറിമാർക്ക് ചുമതല നല്‍കും.

ആറ്റിങ്ങലിൽ ജില്ല സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്.
കൊല്ലത്ത് എം.മുകേഷ് എംഎൽഎ.
പത്തനംതിട്ടയിൽ ഡോ.ടി.എം.തോമസ് ഐസക് എന്നിവർ മത്സരിക്കും.
ആലപ്പുഴയിൽ സിറ്റിംങ് എം.പി എ.എം.ആരിഫും,ഇടുക്കിയിൽ മുൻ എം പി ജോയ്സ് ജോർജ്ജും സ്ഥാനാർഥികളാകും.
എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെയാണ് സിപിഐഎം
ഇറക്കിയത്.കെ.ജെ.ഷൈൻ ശക്തമായ
പോരാട്ടം ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ.
ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് മത്സരിക്കുക.
ആലത്തൂർ തിരിച്ചു പിടിക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ മത്സരിക്കും.
പാലക്കാട് പി.ബി അംഗം എ.വിജയരാഘവൻ സ്ഥാനാർഥിയാകും.പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.എസ്.ഹംസ മത്സരിക്കും.കെ.എസ് ഹംസയെ സ്ഥാനാർഥി ആക്കിയതിൽ
സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ മറുപടി ഇങ്ങനെ

മലപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫും,കോഴിക്കോട് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും മത്സരിക്കും. വടകരയിൽ കെ മുരളീധരനെതിരെ കെ.കെ.ശൈലജ നേരിടും.കണ്ണൂരിലും കാസർകേടും ജില്ലാ സെക്രട്ടറിമാർ ആയിരിക്കും മത്സരിക്കുക.കണ്ണൂരിൽ എം.വി.ജയരാജനും കാസർഗോഡ് – എം.വി.ബാലകൃഷ്ണനും മത്സരിക്കും.
സാമാന്യമര്യാദയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്ന് എം വി ഗോവിന്ദന്‍

മാർച്ച് 10 നകം എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂർത്തിയാക്കും

Advertisement