വയനാട്. മൂന്നാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മേപ്പാടി ചെമ്പോത്തറ കോളനിയിലെ സുനിത – ബാബു ദമ്പതികളുടെ മകൻ ബബിലേഷ്(8) ആണ് മരിച്ചത്.
മേപ്പാടി ഗവ. എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
അടുക്കളയിലെ ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻതന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
തോടിന് സമീപം കളിക്കുന്നതിനിടെ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ മൊഴി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം ബബിലേഷ് സ്കൂളിൽ പോയിരുന്നില്ല. . കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.