മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവ ഇനി തൃശൂര്‍ മൃഗശാലയിൽ

Advertisement

വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പരിശോധനയില്‍ കടുവയുടെ പല്ലുകള്‍ നഷ്ടമായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇര പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.
തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കിട്ടിയതായി സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം പറഞ്ഞു.