വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 ഫെബ്രുവരി 28 ബുധൻ

BREAKING NEWS

👉രാജീവ് ഗാന്ധി വധകേസ് പ്രതിയായിരുന്ന ശ്രീലങ്കൻ സ്വദേശി ശാന്തൻ (55) ചെന്നൈ ആശുപത്രിയിൽ അന്തരിച്ചു.

👉ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി. കോൺഗ്രസിനെ വെട്ടി സർക്കാർ രൂപീകരിക്കാൻ ബീജെപി

👉നടൻ ദിലീപിന് ഇന്ന് നിർണ്ണായകം, ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

👉വന്ദേ ഭാരതിൽ പുക കണ്ടതിനെ തുടർന്ന് 23 മിനിട്ട് ആലുവയിൽ നിർത്തിയിട്ടു. യാത്രാക്കർ ആരോ പുകവലിച്ചതായി സംശയം

👉കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മിച്ച ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്യും.

🌴കേരളീയം🌴

🙏പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ഞായറാഴ്ച. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

🙏ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ – വി. ജോയി എം.എല്‍.എ, കൊല്ലം- എം.മുകേഷ് എം.എല്‍.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈന്‍, ഇടുക്കി – ജോയ്‌സ് ജോര്‍ജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂര്‍ – മന്ത്രി കെ.രാധാകൃഷ്ണന്‍, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവന്‍, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ എം.എല്‍.എ, കണ്ണൂര്‍ – എം.വി.ജയരാജന്‍, കാസര്‍കോട് – എം.വി.ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

🙏സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കാണ് പ്രാധിനിധ്യം നല്‍കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്‍ഡിഎഫ് ഇരുപതില്‍ ഇരുപതും നേടും. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം.

🙏ടിപി ചന്ദ്രശേഖരന്‍ വധകേസിലെ ഹൈക്കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതോടൊപ്പം , ടി പിയുടെ ഭാര്യ കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ നല്‍കണം. ഇരട്ട ജീവപര്യന്തം കിട്ടിയ പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിയിലുണ്ട്.

🙏ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍ മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🙏ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഇപി ജയരാജന്‍. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് ആണ് നിരപരാധികളായവരെ ഉള്‍പ്പെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

🙏വടകര തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. മുന്‍പ് പ്രവര്‍ത്തിച്ചതുപോലെ ഇനിയും മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തില്‍ ചര്‍ച്ചയാവില്ലെന്നും ആര്‍എംപിയുടെ പ്രവര്‍ത്തനം എല്‍ഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്നും ശൈലജ പറഞ്ഞു.

🙏ആലത്തൂരില്‍ കൂടുതലും ഇടതുപക്ഷ ചിന്തയുള്ളവരാണെന്ന് കെ രാധാകൃഷ്ണന്‍. ജനങ്ങളില്‍ വിശ്വാസമുണ്ട്. പാര്‍ട്ടി തീരുമാനിച്ചത് അനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. പാര്‍ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

🙏വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രന്റെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. വയനാട് മാതൃകയില്‍ ആര്‍ ആര്‍ ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും.

🙏ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്‌മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മലയാള ബ്രാഹ്‌മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

🙏ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തെന്ന് വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17-നാണ് വിവാഹിതരായെന്നും ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏നുണ പ്രചരിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരം നിലനിര്‍ത്തി തമിഴ്നാടിനെ കൊള്ളയടിച്ചവര്‍ ബി.ജെ.പി അധികാര ശക്തിയായി ഉയര്‍ന്നുവരുന്നതിനെ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ പദയാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏കര്‍ണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും വിജയം. ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എം എല്‍ എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി.

🙏ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വിജയം പ്രതീക്ഷിച്ച സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് കുമാര്‍ പാണ്ഡെ ഉള്‍പ്പെടെ ഏഴ് എം.എല്‍.എ.മാര്‍ ബി.ജെ.പി. പക്ഷത്തേക്ക് കൂറുമാറിയതോടെ ഒരു പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റു.

🙏ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന് ക്രോസ് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് സിങ്വി തോറ്റു. തുല്യവോട്ട് വന്നതിനെ തുടര്‍ന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു.

🙏മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

🙏പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണല്‍ഖനന കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി അതില്‍ പ്രതികരിക്കണമെന്നും, പിഎംഎല്‍എ നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🙏സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ തമിഴ്നാട്ടില്‍ 35കാരിയായ യുവതിയും 2 പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. റാണിപ്പേടിലെ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

🙏മാവോവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപുര്‍ ജില്ലയിലെ ജംഗ്ല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.

🇦🇽 അന്തർദേശീയം 🇦🇺

🙏അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

🏏കായികം🏏

🙏ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി ഇനി നമീബിയന്‍ താരത്തിന്റെ പേരില്‍. നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍ 33 പന്തിലാണ് സെഞ്ച്വറി തികച്ചത്. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്.

Advertisement