ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ഥികളെ പരസ്പരം വച്ചുമാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മല്‍സരിക്കും. തമിഴ്നാട്ടില്‍ രാമനാഥപുരത്ത് നവാസ് ഗനി ലീഗ് സ്ഥാനാര്‍ഥിയാകും.
യുഡിഎഫ് സീറ്റ് വിഭജനം ഇതോടെ പൂര്‍ത്തിയായി. മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റിന് പകരം അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. ഇതോടെ കോണ്‍ഗ്രസ് 16 സീറ്റിലും ലീഗ് രണ്ട് സീറ്റിലും മല്‍സരിക്കും. കേരള കോണ്‍ഗ്രസും ആര്.എസ്.പിയും ഓരോ സീറ്റിലും മല്‍സരിക്കും.