ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി

Advertisement

കൊച്ചി.നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയിൽ അപാകതയില്ലെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കിയാൽ അത് കൂടുതൽ നിയമ പ്രശ്നങ്ങള്‍ക്കും സങ്കീർണ്ണതകൾക്കും കാരണമാകും. ഇത് വിചാരണ നടപടികളെ ബാധിക്കുമെന്നതിനാല്‍ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കുന്നില്ല. ദിലീപിന് എതിരായ ആക്ഷേപത്തിൻ്റെ മെറിട്ടിലേക്ക് പോകുന്നില്ലെന്നും വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.


നേരത്തെ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.  ഇതേ ആവശ്യം ഉന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞത്.