രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികൾ വധശിക്ഷക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി

Advertisement

ആലപ്പുഴയിലെ ആർഎസ്എസ് നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ ഹൈക്കോടതിൽ അപ്പീൽ നൽകി. കേസിലെ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിൽ അപ്പീൽ നൽകിയിരിക്കുന്നത്.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസിൽ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്. ആകെ 15 പേരാണ് കേസിലെ പ്രതികൾ. ഇവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ഡിസംബർ 19നാണ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ.

Advertisement