കുണ്ടറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പഞ്ചായത്തംഗത്തെ റിമാൻ്റ് ചെയ്തു

Advertisement

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പഞ്ചായത്ത് അംഗത്തെ റിമാൻഡ് ചെയ്തു. കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗം ടി എസ് മണിവർണനെയാണ് പോക്‌സോ കോടതി റിമാൻഡ് ചെയ്തത്.
കുണ്ടറയിൽ നിന്ന് പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് നടപടി. പഞ്ചായത്തിലെ 21ാം വാർഡ് അംഗമാണ് മണിവർണൻ. ഇയാൾക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്

മാർച്ച് 12 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. 24ന് വൈകുന്നേരത്താണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.