ചവറ ഐആര്‍ഇയിൽ നിന്നും സിഎംആര്‍എലിലേക്ക് ലോഡ് കണക്കിന് ഇൽമനൈറ്റ് വന്നതിന് ബില്ലുകളുണ്ട്, മന്ത്രിമാർക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ

Advertisement

തിരുവനന്തപുരം.കരിമണൽ മണൽ കമ്പനിയായ സിഎംആര്‍എലിനെ ചൊല്ലിയുള്ള തർക്കത്തിൽ മന്ത്രിമാരായ പി.രാജീവ്,എം.ബി
രാജേഷ് എന്നിവർക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ.യുഡിഎഫ് സർക്കാരിന്റെ കാലത്തല്ലേ സിഎംആര്‍എലിനു
കരാർ നൽകിയതെന്ന മന്ത്രിമാരുടെ ചോദ്യത്തിന് കേന്ദ്രഭേദഗതിയും സുപ്രീം കോടതി അധികാരവും നൽകിയിട്ടും ഇടതു സർക്കാർ സിഎംആര്‍എലുമായുള്ള കരാർ ഏഴു വർഷം നിലനിർത്തിയില്ലേ എന്നായിരുന്നു
മാത്യു കുഴൽനാടന്റെ മറുപടി.സിഎംആര്‍എലിലേക്ക് ഇൽമിനേറ്റ് ലോഡുകൾ വന്നതിന്റെ ഇ-വേ ബില്ലുകൾ മാത്യു കുഴൽനാടൻ പുറത്തു വിട്ടു.


സിഎംആര്‍എലിന്റെ ഉപകമ്പനിയായ KREML നു വേണ്ടി ഭൂപതിവ് ചട്ടം ഭേദഗതി വരുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നായിരുന്നു മാത്യു കുഴൽനടന്റെ ഒടുവിലത്തെ ആരോപണം.പിന്നാലെ മന്ത്രി പി രാജീവിനെയും  എം.ബി രാജേഷിനെയും പരസ്യ സംവാദത്തിനും വിളിച്ചു.എന്നാൽ ആദ്യം ചോദിച്ച
അഞ്ചു ചോദ്യങ്ങൾക്കു മറുപടി നൽകിയിട്ടു സംവാദമാകാം എന്നായിരുന്നു പി രാജീവിന്റെ നിലപാട്.
ആ ചോദ്യങ്ങൾക്കാണ് മാത്യു കുഴൽനടന്റെ മറുപടി.സിഎംആര്‍എലിനു ആദ്യം കരാർ നൽകിയ UDF സർക്കാരിനെക്കുറിച്ചു മാത്യു മിണ്ടുന്നില്ലെന്നായിരുന്നു പി രാജീവിന്റെ ഒന്നാമത്തെ ചോദ്യം.
മാത്യുവിന്റെ മറുപടി ഇങ്ങനെ


തോട്ടപ്പള്ളി സ്‌പിൽവേയിൽ നിന്നും ലഭിക്കുന്ന മണലിൽ നിന്നും പ്രോസസ് ചെയ്യുന്ന ഇൽമനൈറ്റ് IRE
പുറത്തു കൊടുക്കുന്നെന്ന വാദം തെറ്റല്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇ വേ ബിൽ പുറത്തു വിട്ടായിരുന്നു
മാത്യുവിന്റെ മറുപടി.ചവറ IRE യിൽ നിന്നും സിഎംആര്‍എലിലേക്ക് ലോഡ് കണക്കിന് ഇൽമനൈറ്റ് വന്നതിന് ബില്ലുകളുണ്ടെന്നും വ്യവസ്ഥ ലംഘിച്ചു ഇൽമിനേറ്റ് കടത്തിയത് അന്വേഷിക്കാൻ വ്യവസായ മന്ത്രിക്കു ധൈര്യമുണ്ടോയെന്നും മാത്യു കുഴൽനാടൻ      

മുഖ്യമന്ത്രി നേരിട്ട് വിളിച്ച രോഗത്തിന്റെ മിനുറ്റ്സ് ജനങ്ങൾ കാണുന്നതിൽ എന്ത് പ്രശ്നമാണെന്നും മാത്യു  കുഴൽനാടൻ പി രാജീവിനെ വിമർശിച്ചു.ഇനിയും സംവാദത്തിന് തയ്യാറാണെന്നും ആർജവം കാണിക്കേണ്ടത് മന്ത്രിമാർ ആണെന്നും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു.

Advertisement