മാവേലിക്കര. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ഉദാത്ത സമീപനത്തോടെ
1898 ൽ സ്ഥാപിതമായതഴക്കര സാൽവേഷൻആർമി എൽ.പി. സ്കൂളിൻ്റെ 125-ാം
വാർഷികാഘോഷ പരിപാടികൾ സംസ്ഥാന ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ ഉൽഘാടനം ചെയ്തു.
” വിദ്യാഭ്യാസം നിഷേധിക്കയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത പാവപ്പെട്ട
അധസ്ഥിത ജനസമൂഹത്തിലെ കുട്ടികൾക്ക് അറിവിൻ്റെ
ആദ്യാക്ഷരം പകർന്നു നൽകാൻ സാൽവേഷൻ
ആർമിയടക്കം ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്ക് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ
അവിസ്മരണീയമാണെന്ന്
ഉൽഘാടന പ്രസംഗത്തിൽ
മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
സാൽവേഷൻ ആർമി മാവേലിക്കര ഡിവിഷണൽ കമാൻഡർ മേജർ എബനേസർ യോനയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി മേജർ എൻ.ഡി. ജോഷ്വ മുഖ്യപ്രഭാഷണം നടത്തി.
ആകാശവാണി റിട്ട: പ്രോഗ്രാം എക്സിക്യൂട്ടീവും
ഗ്രന്ഥകാരനുമായ മുരളീധരൻ തഴക്കര , നഗരസഭാ കൗൺസിലർ
നൈനാൻ സി. കുറ്റിശ്ശേരിൽ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവ് തഴക്കര , സാൽവേഷൻ ആർമി സാരഥികളായ മേജർ മോൻസി വി. എസ്സ് , മേജർ
പി.കെ. സണ്ണി, ജോൺസൺ പി. എ,
സ്ക്കൂൾ പ്രഥമാദ്ധ്യാപിക ഷീബ വർഗ്ഗീസ്, സ്റ്റാഫ് പ്രതിനിധി ജാസ്‌ലിൻ കെ.
ജോസഫ്, അദ്ധ്യപക രക്ഷാകർത്തൃസംഘടനാ
പ്രസിഡൻ്റ് അരുൺകുമാർ ബി. എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം, സ്നേഹരുചി കൂട്ടായ്മ, വർണ്ണാഭമായ ഘോഷയാത്ര, മികച്ച അദ്ധ്യാപകരെ ആദരിക്കൽ
തുടങ്ങിയ പരിപാടികളും
നടന്നു.