പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാലമുരുപ്പേല്‍ വീട്ടില്‍ സതീഷി(44)നെയാണ് അടൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന 2013 ജനുവരി മുതല്‍ പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. 2021ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നല്‍കിയപ്പോഴാണ് സതീഷ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നത്.