വർക്കലയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്നു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Advertisement

തിരുവനന്തപുരം . വർക്കലയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്നു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ചെമ്മരുതി സ്വദേശി ലീല ആണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടർന്നു മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഭർത്താവ് അശോകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 26 നു പുലർച്ചെ ആയിരുന്നു സംഭവം.തലേ ദിവസം വഴക്കുണ്ടായതിന്റെ വൈരാഗ്യത്താൽ അശോകൻ ഉറങ്ങികിടന്ന
ലീലയുടെ ശരീരത്തിലേക്കു മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

Advertisement