സിറിയക് ജോസഫ്,താങ്കളുടെ വിഷപ്പല്ലാണ് പ്രസിഡൻ്റ് തൻ്റെ കയ്യൊപ്പിലൂടെ പറിച്ചെറിഞ്ഞത്, ജലീൽ

Advertisement

തിരുവനന്തപുരം. ലോകായുക്ത സിറിയക് ജോസഫിന് വിമർശനവുമായി  കെ.ടി ജലീലിൻ്റെ തുറന്ന കത്ത്. .യു.ഡി.എഫിൻ്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി തനിക്ക് നോട്ടീസ്  അയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയ  വിധി പറഞ്ഞു. ഇതു വഴി ഇടത് വിരുദ്ധരുടെ കയ്യടിയും സമ്മാനങ്ങളും വാങ്ങി. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഭൂതകണ്ണാടി വച്ച് നോക്കിയിട്ട് ഒരു നയാ പൈസയുടെ അവിഹിത സമ്പാദ്യമോ സാമ്പത്തിക തിരിമറികളോ നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാധാരണ പൊതുപ്രവർത്തകനായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തെരഞ്ഞെടുപ്പ് സമയം നോക്കിയുള്ള വിധിയെന്നും കെ.ടി ജലീൽ ചോദിക്കുന്നു. താങ്കളുടെ വിഷപ്പല്ലാണ് പ്രസിഡൻ്റ് തൻ്റെ കയ്യൊപ്പിലൂടെ പറിച്ചെറിഞ്ഞതെന്നും കെ.ടി ജലീൽ.
സിറിയക് ജോസഫ് അറിയാൻ തലക്കെട്ടോടെയാണ് ഫെയ്സ് ബുക്കിലാണ് വിമർശനം ഉന്നയിച്ചത്