കേരളത്തിൽ ചില നേതാക്കൾ തങ്ങൾക്ക് അടിമപ്പെടാൻ സേന സൃഷ്ടിക്കുന്നു, ഗവർണർ

Advertisement

തിരുവനന്തപുരം.ടി പി കേസ് പരാമർശിച്ച് സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  

സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് പോലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതായും
കേരളത്തിൽ നേതാക്കൾക്ക് അടിമപ്പെടാൻ സേന സൃഷ്ടിക്കുകയാണെന്നും ഗവർണറുടെ വിമർശനം. രാഷ്ട്രീയ നേട്ടത്തിനായി യുവാക്കളെ ബലിയാടാക്കുന്നതിൽ നിന്ന്  പാർട്ടികൾ പിന്തിരിയണമെന്നും ഗവർണർ പറഞ്ഞു.

എസ് എഫ് ഐ യെ ക്രിമിനൽ സംഘമായി വളർത്തുന്നത് മുഖ്യമന്ത്രിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ന്യായീകരിച്ച മന്ത്രി ജി ആർ അനിൽ
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്കി.



സിദ്ധാർത്ഥിന്റെ കുടുംബത്തിൻറെ പരാതിയിൽ ഡിജിപിയോട് റിപ്പോർട്ട് നേടിയ ഗവർണർ, ഇന്ന് വീട്ടിലെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. പോലീസ് അന്വേഷണത്തിൽ
എസ്എഫ്ഐയുടെ പങ്ക് ഉറപ്പിക്കുന്നതായി
ഗവർണർ.



സിപിഐഎമ്മിനെ ഉന്നം വെച്ച്
ടിപി കേസ് പരാമർശിച്ച ഗവർണർ യുവാക്കളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പാർട്ടികൾ പിന്തിരിയണമെന്നും അഭ്യർത്ഥിച്ചു.


കേരളത്തിലെ ഹോസ്റ്റലുകൾ പാർട്ടി ഗ്രാമമായി മാറിയെന്ന് കെസി വേണുഗോപാൽ


പ്രതികളായ എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.



സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും
രണ്ട് ബാച്ചുകൾ തമ്മിലുള്ള പ്രശ്നമെന്നും
മന്ത്രി ജി ആർ അനിൽ പറഞ്ഞു.



എം എം ഹസൻ, ജെ ബി മേത്തർ , ടി സിദ്ദിഖ്,
എം ലിജു, രാഹുൽ മാങ്കുട്ടത്തിൽ തുടങ്ങിയവരും കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Advertisement