കോഴിക്കോട് എൻ ഐ ടിയിൽ അധ്യാപന് കുത്തേറ്റു

Advertisement

കോഴിക്കോട്. എൻ.ഐ.ടിയിൽ അധ്യാപന് കുത്തേറ്റു. സിവിൽ എഞ്ചനിയറിംഗ് വിഭാഗം അധ്യാപനായ ജയചന്ദ്രനാണ് കുത്തേറ്റത്.
ഉച്ചയ്ക്ക് 12 മണിയോടെ കോളജ് ക്യാമ്പസിനുള്ളിലായിരുന്നു സംഭവം. പ്രതിയായ സേലം സ്വദേശി വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റൻ്റ് പ്രൊഫസറായ ജയചന്ദ്രന്റെ കീഴിൽ ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തയാളാണ് പ്രതി. ഈ സർട്ടിഫിക്കറ്റ് നൽകാത്തതിലെ പകയാണ് അക്രമിക്കാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. കഴുത്തിലും വയറിലും കൈക്കും പരുക്കേറ്റ അധ്യാപകൻ മുക്കം കെ എം സി ടി ആശുപത്രിയിൽ ചികിത്സയിൽ ആണ്.