തിരുവനന്തപുരം.വോട്ടർ പട്ടികയിൽ തിരിമറി ആരോപണമുന്നയിച്ച് ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് രംഗത്തെത്തി. 17,2000 കള്ളവോട്ടുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും അടൂർ പ്രകാശ് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് എം കെ രാഘവന് വേണ്ടി വോട്ട് ചോദിച്ച് രമേശ് ചെന്നിത്തല. പാലക്കാട് ബിഷപ്പിനെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഉടനീളം കള്ളവോട്ടിലുള്ള ശൃംഖല ഉണ്ടാക്കിയിട്ടുണ്ട് എന്ന് അടൂർ പ്രകാശ് ആരോപിച്ചു. തെരഞ്ഞെടുപ് അട്ടിമറിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കത്തിനെ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അടൂർ പ്രകാശ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കോഴിക്കോട് മണ്ഡലത്തിൽ എംകെ രാഘവന് വേണ്ടി രമേശ് ചെന്നിത്തല വോട്ട് ചോദിച്ചു.തനിക്ക് വേണ്ടി വോട്ട് ചോദിച്ചത് ജില്ലയിൽ നിന്ന് തന്റെ പേര് മാത്രം ഉള്ളതുകൊണ്ടെന്ന് എം.കെ രാഘവൻ എം.പിയുടെ വിശദീകരണം.തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ബിഷപ്പിനെ നേരിൽ കണ്ട എ.വിജയരാഘവൻ, സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണെന്ന്പറഞ്ഞു.
കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ എത്തിയാൽ അത് ബിജെപിയെ സഹായിക്കാനാണെന്ന് പറയേണ്ടി വരുമെന്ന് സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എ.എം ആരിഫ് ആരോപിച്ചു. ഇടതു സ്ഥാനാർത്ഥികൾ എല്ലാം റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചരണ പരിപാടികളുമായി സജീവമാണ്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാൽ കോൺഗ്രസ് പ്രചരണം ആരംഭിച്ചിട്ടില്ല.