സിദ്ധാർത്ഥിൻ്റെ മരണത്തിൽ ഒരാൾ കൂടി കീഴടങ്ങി

Advertisement

വയനാട്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ ഒരാൾ കൂടി കീഴടങ്ങി. ഇതോടെ,
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ആകെ പിടിയിലായവരുടെ എണ്ണം 11 ആയി. ഇതിനിടെ, മരണശേഷം സിദ്ധാർത്ഥിനെതിരെ കെട്ടിച്ചമച്ച പരാതി വിവാദത്തിലായി. കോളേജിലെ വിദ്യാർത്ഥിനി നൽകിയ പരാതിയാണ് വിവാദത്തിൽ ആയത്. അതേസമയം, കോളേജിലെ 19 വിദ്യാർത്ഥികൾക്ക് ആൻറി റാഗിംഗ് സെൽ പഠനവിലക്ക് ഏർപ്പെടുത്തി.സിദ്ധാർത്ഥിൻ്റെമരണത്തിൽ കോളേജ് അധികൃതർക്കെതിരെയും ആരോപണം ഉയരുകയാണ്. സംഭവത്തിൽ കോളേജ് ഡീനിന് വീഴ്ചയുണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് കൂടുതൽ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ്. ഇന്നലെ കീഴടങ്ങിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളേജ് യൂണിയൻ പ്രസിഡൻറ് കെ അരുൺ വർക്കലയിൽ നിന്ന് പിടികൂടിയ കോളേജ് യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി കോടതിയിൽ കീഴടങ്ങി. ഇതിനിടെ, മരണശേഷം സിദ്ധാർത്ഥിനെതിരെ കെട്ടിച്ചമച്ച പരാതി വിവാദത്തിലായി. കോളേജിലെ വിദ്യാർത്ഥിനി നൽകിയ പരാതിയാണ് വിവാദത്തിൽ ആയത്. അതേസമയം, കോളേജിലെ 19 വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തേക്ക് ആന്റി റാഗിംഗ് സെൽ വിലക്കേർപ്പെടുത്തി. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തും എന്നാണ് സൂചന. പ്രതി പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കോളേജ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കോളേജ് ഡീൻ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
മരണം കുടുംബത്തെ അറിയിക്കുന്നതിൽ ഡീനിന് വീഴ്ച ഉണ്ടായെന്നും  അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു .

പോലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്ന് ഡീൻ എം കെ നാരായണന്റെ പ്രതികരണം.

പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും തുടരുകയാണ്. യൂത്ത് കോൺഗ്രസും ബിജെപിയും കോളേജിലേക്ക് പ്രതിഷേധവുമായി എത്തി

Advertisement