കേരളം വിടാൻ രാഹുൽ ഗാന്ധി തീരുമാനിച്ചെന്ന് സൂചന

Advertisement

തിരുവനന്തപുരം. കേരളം വിടാൻ രാഹുൽ ഗാന്ധി. സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി വിവരം. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി പരിഗണിക്കുന്നു.

എവിടെ മത്സരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയുടെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ സ്ഥാനാർത്ഥി നിർണയ വിഷയത്തിലെ മാനദണ്ഡങ്ങളിൽ അവ്യക്തതയില്‍ അതൃപ്തി അറിയിച്ച് ഒരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവന്നു.

കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച മുതൽ ചേരാൻ ഇരിക്കുകയാണ് നടപടി. എല്ലാ സിറ്റിംഗ് എംപിമാരും മത്സരിക്കണം എന്നതിൽ ഒഴിച്ച് മറ്റു മാനദണ്ഡങ്ങളിൽവ്യക്തത ആയിട്ടില്ല. മൂന്നിൽ ഒന്ന് വനിതാ – യുവ പ്രാതിനിധ്യം വേണമെന്ന് ആവശ്യവുമായി പോഷക സംഘടനകൾ രംഗത്തുണ്ട്. അർഹമായ പ്രാധാന്യം സ്ഥാനാർത്ഥി പട്ടികയിൽ വേണമെന്ന് ഐഎൻടിയുസിയും പറയുന്നു.