കാര്യവട്ടത്ത് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം,സംശയിക്കുന്ന യുവാവിന്റെ മാതാപിതാക്കൾ ഇന്ന് എത്തും

Advertisement

തിരുവനന്തപുരം .കാര്യവട്ടത്ത് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വിപുലമാക്കി പോലീസ്. ശരീര അവശിഷ്ടങ്ങൾക്കൊപ്പം ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് ഉടമയുടെ വ്യക്തിഗത വിവരങ്ങൾ അന്വേഷിച്ചാണ് കേസന്വേഷണം. തലസ്ഥാനത്തെത്തിയെന്ന് വിവരം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ തിരുവനന്തപുരം ബന്ധമടക്കം പോലീസ് ഗൗരവത്തിൽ അന്വേഷിക്കുന്നുണ്ട്. യുവാവിന്റെ മാതാപിതാക്കൾ ഇന്ന് തിരുവനന്തപുരത്തെത്തും. ഇവരിൽ നിന്നും വ്യക്തമായ വിവര ശേഖരണം നടത്തും അതിന്റെ അടിസ്ഥാനത്തിൽ കൂടിയാകും അന്വേഷണ വഴികൾ.