പെട്ടി ഓട്ടോ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് യുവാവ് മരിച്ചു

Advertisement

പെട്ടി ഓട്ടോ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് യുവാവ് മരിച്ചു. പെട്ടി ഓട്ടോയിലെ യാത്രക്കാരനായിരുന്ന പോത്തന്‍കോട് സ്വദേശി മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. സഹയാത്രികനായ സുഹൈല്‍ (29) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിലാണ് അപകടം.
കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് പോവുകയായിരുന്ന പെട്ടി ഓട്ടോ നിയന്ത്രണം വിട്ട് ബസിന്‍റെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പെട്ടി ഓട്ടോ അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്‍വെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടന്ന് ബസ് വെട്ടിത്തിരിച്ച് സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിച്ചു.
അപകടത്തില്‍ പെട്ടി ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മുഹമ്മദ് ഷിജിന്‍ മരണപ്പെട്ടു.