കര്‍ഷകരും മുഖ്യമന്ത്രി പിണറായി വിജയനും സംവദിക്കുന്ന മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയില്‍

Advertisement

ആലപ്പുഴ .നവകേരള സദസ്സിന്റെ തുടര്‍ച്ചയായി കര്‍ഷകരും മുഖ്യമന്ത്രി പിണറായി വിജയനും സംവദിക്കുന്ന മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയില്‍. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മുഖാമുഖം. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും അതുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി ചര്‍ച്ചചെയ്യും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫ് എം.പി.യുടെ കഴിഞ്ഞ 5 വർഷക്കാലയളവിലെ വികസനരേഖയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.