രാമമംഗലത്ത് പുരാതന ഇല്ലം കത്തി നശിച്ചു

Advertisement

രാമമംഗലം: രാമമംഗലത്ത് പുരാതന ഇല്ലത്ത് വൻ അഗ്നിബാധ രാമമംഗലം മംഗലത്ത് മനയ്ക്കലാണ് തീപ്പിടുത്തമുണ്ടായത്. ഇല്ലത്തിന്റെ നാല് കെട്ട് പൂർണ്ണമായി കത്തി നശിച്ചു വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ സ്ഥിരമായി ആരും താ മസിക്കുന്നില്ല. ആൾ താമസമില്ലാതിരുന്ന വീട്ടിൽ തീ പടർന്നതെങ്ങിനെയാണെന്ന് കണ്ടെത്തിയിട്ടില്ല. ദീർഘ കാലം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്തരിച്ച എം.പി.രാമൻ നമ്പൂതിരിയുടെ തറവാട്ട് വീടാണ് കത്തി നശിച്ചത്. ഇല്ലത്ത് നിന്ന് തീ ഉയരുന്നത് കണ്ട അയൽക്കാ രാണ് വിവരം അഗ്നി രക്ഷ സേനയെ അറിയിച്ചത്. പിറവത്ത് നിന്നും മുാവാറ്റുപുഴയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന നാട്ടുകാരുടെ സഹായ ത്തോടെ രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. രാത്രിയായതിനാൽ നാശ നഷ്ടങ്ങൽ കണക്കാക്കാനായിട്ടില്ല. ഇല്ലം ഏതാനും വർഷം മു മ്പ് ആധുനിക രീതിയിൽ നാല്‌കെട്ട് നിലനിറുത്തി തന്നെ പുനരുദ്ധരിച്ചിരുന്നു