സിദ്ധാർത്ഥിൻ്റെ മരണത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

Advertisement

കോഴിക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആൾക്കൂട്ട മർദ്ദനത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതികൾ ഉൾപ്പെടെ ഇപ്പോഴും ഒളിവിലാണ്. നിലവിൽ 18 പേരുള്ള പ്രതിപ്പട്ടികയിൽ 11 പേരാണ് പിടിയിലായത്. കൂടുതൽ പേരെ പോലീസ് പ്രതി ചേർക്കുമെന്നാണ് വിവരം. കോളേജിന് മുന്നിൽ കെഎസ്‌യു വിൻ്റെ നേതൃത്വത്തിലുള്ള റിലേ സത്യഗ്രഹ സമരം തുടരുകയാണ്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്ന് സമരപ്പന്തലിലെത്തും. കോൺഗ്രസ് ഇന്ന് കോളേജിലേക്ക് മാർച്ച് നടത്തും. ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. സെക്രട്ടേറിയറ്റ് പടിക്കലാണ് 24 മണിക്കൂർ ഉപവാസ സമരം. സിദ്ധാർത്ഥിൻറെ നെടുമങ്ങാട്ടെ വീട്ടിൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ ഇന്ന് സന്ദർശിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി കെഎസ്യു നടത്തിയ സമരത്തിൽ പലയിടത്തും സംഘർഷം ഉണ്ടായിരുന്നു.