സംസ്ഥാനത്ത് സ്വര്‍ണവില 47,000…. 16 ദിവസത്തിനിടെ വര്‍ധിച്ചത് 1500 രൂപ

Advertisement

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തി. ഇന്ന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 47000-ല്‍ എത്തിയത്. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 5875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഫെബ്രുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.

Advertisement