തിരുവനന്തപുരം . സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഇരുപതാം ദിവസമായതോടെ സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ്. തീരുമാനമാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിക്കുന്നത്. കനത്ത ചൂടിൽ അമ്മമാർ ഉൾപ്പെടെ റോഡിൽ കിടന്നു പ്രതിഷേധിചു. അമ്മമാരിൽ ഒരാൾ പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണു. പോലീസുകാരും ഉദ്യോഗാർത്ഥികളുടെ ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി
ഭരണസിരാകേന്ദ്രത്തിന് മുന്നിലൂടെയുള്ള റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. പോലിസ് വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്. റാങ്ക് ലിസ്റ്റില് ഉള്ള മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകാതെ സമരം അവസാനിപ്പിക്കാൻ ഇല്ല എന്നാണ് യുവാക്കളുടെയും കുടുംബത്തിൻ്റെയും നിലപാട്. 2019 റാങ്ക് ലിസ്റ്റിൻ്റെ കാലാവധി വരുന്ന ഏപ്രിൽ 13നു അവസാനിക്കും.