തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ നിന്നും വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും 12 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Advertisement

ന്യൂഡല്‍ഹി: കേരളത്തിലെ 12 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ജനവിധി തേടും. തൃശൂരില്‍ നിന്നും സുരേഷ് ഗോപിയും പത്തനംതിട്ട- അനില്‍ കെ ആന്റണി മത്സരിക്കും.

വടകര- പ്രഫുല്‍ കൃഷ്ണന്‍, മലപ്പുറം – ഡോ. അബ്ദുള്‍ സലാം, പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യന്‍, കണ്ണൂര്‍- സി. രഘുനാഥ്,.കാസര്‍ഗോഡ് – എം.എല്‍. അശ്വനി, കോഴിക്കോട്- എം.ടി രമേശ്, പാലക്കാട്- സി.കൃഷ്ണകുമാര്‍, ആലപ്പുഴ- ശോഭ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കും

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. 195 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 3 സീറ്റുകളില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസും മത്സരിക്കും. ബാക്കിയുളള 5 സീറ്റുകളിലേക്ക് വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

Advertisement