ന്യൂഡെല്‍ഹി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി നേതാക്കൾ. നാളെയോ മറ്റന്നാളോ കേരളത്തിലെ നേതാക്കൾ ഡൽഹിയിലെത്തി ചർച്ച നടത്തും. ഇതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം. ബിജെപി കൂടി ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപിച്ചതോടെ, കോൺഗ്രസ് പ്രതിരോധത്തിലായി. ഇതോടെയാണ് വേഗത്തിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാനുള്ള നീക്കം. വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് കോൺഗ്രസിൽ ഇപ്പോഴുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയില്ലെങ്കിൽ മുസ്ലിം സ്ഥാനാർത്ഥിയെ പരിഗണിക്കും. ആലപ്പുഴ കെ.സി. വേണുഗോപാൽ അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനാണ് സാധ്യത. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിച്ചേക്കും. ബാക്കി 13 ഇടത്തും കോൺഗ്രസ് ചുവരെഴുത്ത് ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്.