വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണവുമായി നടി നവ്യ നായര്‍. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ… ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍. മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണെന്നും കുഞ്ഞുങ്ങളെ കൊല്ലരുതെന്നുമാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരു അമ്മ എന്ന നിലയില്‍ ഇടുന്ന പോസ്റ്റാണ് ഇതെന്നും സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് വരരുതെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
നവ്യ നായരുടെ കുറിപ്പ്
ആര്‍ഐപി സിദ്ധാര്‍ഥന്‍, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മള്‍ പഠിക്കാന്‍ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍ .. ഞങ്ങള്‍ മാതാപിതാകള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ.
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. NB: ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.