പ്രവാചക വൈദ്യത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

Advertisement

കോഴിക്കോട്. പ്രവാചക വൈദ്യത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ. യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ കാരന്തൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്.
.മതപണ്ഡിതരിൽനിന്നും വിദ്യാർത്ഥികളിൽ നിന്നുമായി കോടികൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ്  പ്രൊഫറ്റിക്  മെഡിസിൻ എന്ന പേരിൽ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ  കുന്ദമംഗലത്തെ ഒഫീസിൽ നവംബറിൽ പൊലീസ് പരിശോധന നടത്തുകയും നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.  സംഭവത്തോടെ ഒളിവിൽ പോയ  പ്രതിയെ മലപ്പുറം – വാഴക്കാട് വെച്ചാണ് കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

Advertisement