ശമ്പള മുടക്കം: സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

Advertisement

തിരുവനന്തപുരം.ശമ്പള മുടക്കം: സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് പറയുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ശമ്പളം സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ല

ശമ്പളം എപ്പോൾ വിതരണം ചെയ്യുമെന്ന് ജീവനക്കാരെയും ജീവനക്കാരുടെ സംഘടനയെയും അറിയിച്ചിട്ടില്ല.ശമ്പളം അക്കൗണ്ടിൽ വരികയും അത് വിനിയോഗിക്കാൻ സ്വാതന്ത്ര്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്നോട്ടില്ല

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അവസ്ഥയിലേക്ക് സർക്കാർ ജീവനക്കാരെ മുഴുവൻ തള്ളിയിടുന്നു.ജീവനക്കാരുടെ സംഘടനകളെ പോലും സർക്കാർ വിശ്വാസത്തിൽ എടുക്കുന്നില്ല.ജീവനക്കാരെ ബലിയാടാക്കി സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അനുവദിക്കില്ലെന്നും സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

Advertisement