കാട്ടാന ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

Advertisement

ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ(78) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്പതിനാണ് സംഭവം. കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്.

ഇവരെ ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സ്ഥിരമായി കാട്ടാനശല്യമുള്ള സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.