നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാരുടെ സമരം; സംഘർഷം, പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം പിടിച്ചെടുത്തു

Advertisement

ഇടുക്കി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാരും യു ഡി എഫ് പ്രവർത്തകരും നടത്തിയ സമരത്തിനിടെ പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം പിടിച്ചെടുത്തു. മണിക്കുറുകളോളം നീണ്ട സംഘർഷത്തിനൊടുവിൽ മൃതദേഹം കിടത്തിയിരുന്ന ടെൻ്റ് പോലീസ് അഴിച്ച് മാറ്റി മൃതദേഹം നടുറോഡിലൂടെ ഉരുട്ടി സമരക്കാരിൽ നിന്നും പിടിച്ചെടുത്ത് ആംബുലൻസിൽ കയറ്റി. ജില്ലാ കളക്ടർ ഉൾപ്പെട നടത്തിയ അനുരഞ്ജനം പരാജയപ്പെട്ടതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. ഉച്ചഭാഷിണിയും കസേര ഉൾപ്പെടെയുള്ളവയും കസ്റ്റഡിയിലെടുത്തു.പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മന്ത്രിയോ, ഉന്നതാധികാരികളാ സ്ഥലത്ത് വരാതെ പിന്മാറില്ലന്ന് സമരക്കാർ പറഞ്ഞു. കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ ഡീൻ കുര്യക്കോസ് എംപി, മാത്യു കുഴൽ നാടൻ എം എൽ എ എന്നിവരും പ്രതിഷേധക്കാർക്കൊപ്പം കൂടി .മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്താൻ നാട്ടുകാർ സമ്മതിച്ചില്ല.
കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ(78)
ഇന്ന് രാവിലെ ഒന്പതിന് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇവരെ ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്.