ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്.
സിബിഐ അന്വേഷണം സംബന്ധിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് സിദ്ധാർത്ഥന്റെ പിതാവ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ചു.

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും സമരം തുടരനാണ് പ്രതിപക്ഷ തീരുമാനം.പൊലീസ് അന്വേഷണത്തിൽ കുടുംബത്തിനു തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്.

മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തണം. ഡീൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സിദ്ധാർത്ഥിന്റെ പിതാവ്

സിബിഐ അന്വേഷണം
ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ പരിശോധിച്ചു നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി .

സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിലും മറുപടി പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ചതിനുശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം

Advertisement