വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സംരക്ഷണം ഒരുക്കും, മന്ത്രി വി ശിവൻകുട്ടി

Advertisement

തിരുവനന്തപുരം . കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.