തൃശൂര്‍. തൃശ്ശൂരിൽ ആരോഗ്യകരമായ മത്സരമാണുനടക്കുന്നതെന്നും ഇക്കുറി തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും താനില്ല
തൻറെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി വിശ്വാസികള്‍ ഇത് ചെയ്യുന്നു. കൂട്ടത്തില്‍ ഞാനും ചെയ്തു. പലരും അതിന് താഴെ ചെയ്തിട്ടുണ്ട്, അതിന് മേലെ ചെയ്തിട്ടുണ്ട്. എന്റെ ത്രാണിക്കനുസരിച്ച് ഞാന്‍ ചെയ്തു. അതിന്റെ കണക്കെടുക്കാന്‍ നടക്കാതെ പോയി കരുവന്നൂരും കേരളത്തിലെ നൂറു കണക്കിന് ബാങ്കുകളിലും ലക്ഷക്കണക്കിന് പാവങ്ങളുടെ ചോരയ്ക്കും ജീവനും ഉത്തരം നല്‍കുന്ന കണക്കെടുപ്പ് നടത്ത്’, സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര മന്ത്രിസ്ഥാനം നൽകണമോയെന്നത് പാർട്ടി തീരുമാനിക്കും. 73 പേർക്ക് മാത്രമേ മന്ത്രിയാകാൻ കഴിയൂ. തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേന്ദ്രമന്ത്രിയെ നൽകണമോയെന്നത് നേതൃത്വം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.