യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Advertisement

തിരുവനന്തപുരം .യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു പോലീസ്. നടപടി അർദ്ധരാത്രിയിലെ പ്രതിഷേധ സമരത്തിനെതിരെ. യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാംപ്രതി.

അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപട്ടികയിലുണ്ട്. കണ്ടാൽ തിരിച്ചറിയുന്ന 50 പേരെ കേസിൽ പ്രതി ചേർക്കും.അനധികൃതമായി സംഘംചേരൽ , റോഡ് ഉപരോധിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. കണ്ടോൺമെന്റ് പോലീസാണ് കേസെടുത്തത്.