മാർക്സിസ്റ്റുകാരുടെ ബാപ്പയല്ല ലീഗിന്റെ ബാപ്പ,എം കെ മുനീർ

Advertisement

മലപ്പുറം .യൂ ഡി എഫിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇ പി ജയരാജനും കെ ടി ജലീലും ശ്രമിക്കേണ്ടെന്നു എം കെ മുനീർ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ചതിക്കണം എന്നാണ് കെ ടി ജലീൽ പറയുന്നത്.

മുന്നണിയില്‍ നിന്നുകൊണ്ട് ചതിക്കാന്‍ മാര്‍ക്സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പയെന്ന് എം കെ മുനീര്‍ തുറന്നടിച്ചു. സിപിഐഎം എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് എസ്എഫ്ഐയും പെരുമാറുന്നതെന്നും മുനീര്‍ പറഞ്ഞു.

ചതി എന്നത് ലീഗിന്റെ അജണ്ടയിൽ ഇല്ല. മുന്നണിയിലുള്ള മറ്റ് പാർട്ടികളുടെ വിജയം ഉറപ്പിച്ചിട്ട് മതി മുസ്ലിം ലീഗിന്റെ വിജയം.ലീഗിനെ സിപിഎം ക്ലാസ് എടുക്കേണ്ട എന്നും എം കെ മുനീർ ഇ.ടി മുഹമ്മദ ബഷീറിൻ്റെ കൊണ്ടോട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു.