തിരുവനന്തപുരം. തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ലീഡിങ് ടെക്നോളജി ആൻഡ് മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ
പറഞ്ഞു. തിരുവനന്തപുരം എല്ലാ അർത്ഥത്തിലും വികസിക്കണമെന്നും
തെരഞ്ഞെടുപ്പിലെ ചർച്ച മുഴുവൻ വികസനത്തെ പറ്റിയെന്നും രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖറിന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശോജ്വല സ്വീകരണം നല്‍കി. വിമാനത്താവളം മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെ റോഡ് ഷോ നടത്തി.
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി എത്തിയ അദ്ദേഹത്തിന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേർന്ന് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെ റോഡ്
ഷോ. ആരതി ഉഴിയാലും പുഷ്പവൃഷ്ടിയുമായി പ്രവർത്തകരും സജീവമായി.
തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്തത് നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരണ്ടിയായിരിക്കും താൻ നടപ്പാക്കുക എന്നും രാജീവ് ചന്ദ്രശേഖർപറഞ്ഞു.
തിരുവനന്തപുരത്തെ ഐടി നഗരമാക്കി മാറ്റും.തിരുവനന്തപുരം എല്ലാ അർത്ഥത്തിലും വികസിക്കണം
തന്നെ വിജയിപ്പിച്ച് കേന്ദ്ര മന്ത്രിസഭയിലേക്ക് അയച്ചാൽ ,തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ലീഡിങ് ടെക്നോളജി ആൻഡ് മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.
എതിർ സ്ഥാനാർത്ഥികളെ പറ്റിയല്ല, തലസ്ഥാനത്തെ ചർച്ച വികസനത്തെ പറ്റിയാണ്. വിജയിക്കുന്ന 400 സീറ്റുകളിൽ ഒന്ന് തിരുവനന്തപുരത്തേതാകുമെന്നും
ജനങ്ങൾ തന്നെ അനുഗ്രഹിക്കുമെന്നും രാജിവ് ചന്ദ്രശേഖർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.