പാലക്കാട്. അട്ടപ്പാടി സമ്പാര്‍കോഡ് വനത്തില്‍ നായാട്ട് സംഘം പിടിയില്‍.മാനിറച്ചിയുമായി അട്ടപ്പാടി സ്വദേശികളടക്കം അഞ്ചുപേരാണ് പിടിയിലായത്.ഒരാള്‍ ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്
വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് മാനിറച്ചിയുമായി അഞ്ചുപേരെ പിടികൂടിയത്.ഒരാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് ഓടി രക്ഷപ്പെട്ടു.സോബി,സമീര്‍,മുഹമ്മദ് റാഫി,മുഹമ്മദ് മുസ്തഫ,സിജോ എന്നിവരാണ് പിടിയിലായത്.കാട്ടിലെത്തിയ ഇവര്‍ രണ്ട് പുളളിമാനെയാണ് വെടിവെച്ചിട്ടത്.ഒന്നാം പ്രതി റിഷാദ് വനംവകുപ്പ് ഉദ്യോഗസ്ഥരെകണ്ടതും ഓടി രക്ഷപ്പെട്ടു
100കിലോ മാനിറച്ചി പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി